കരവാളിനു മൂര്‍ച്ച കൂട്ടി
കാലത്തിന്റെ തിരശ്ശീലക്കു പിന്നില്‍
അവര്‍ മറഞ്ഞിരിപ്പുണ്ട് ..
തിരി മുറിയാതെ പെയ്യുന്ന
കള്ള കര്‍ക്കിടകം കവര്‍ന്നെടുത്ത് ,
നിറ കതിര് വിളയുന്ന വയലേലകളില്‍
നിരാശയുടെ പതിര് നിറച്ച്,
നീര്‍ചാലുകളുടെ നിറമാറില്‍ നിന്ന്
മജ്ജയും മാംസവും ഊറ്റിയെടുത്ത്,
കൊലമരമൊരുക്കി, കൊലക്കയര്‍ കെട്ടി
അവര്‍ മറഞ്ഞിരിപ്പുണ്ട്...
എല്ലാ വഴികളും അടച്ചു കെട്ടി അവര്‍
മരണത്തിലേക്ക് നമ്മെ നയിക്കും മുന്‍പ്
നാം രക്ഷപ്പെടുവതെങ്ങനെ ..?
ഇതു ചോദ്യങ്ങളുടെ മാത്രം കാലമാണു,മൗനമുത്തരമായ് ലഭിക്കുന്ന ചോദ്യങ്ങളുടെ കാലം...എന്നാലും തുടരുക.മൗനം പകരാതെ നോക്കുക ചോദ്യങ്ങളിലേക്ക്..
ReplyDeleteആശംസകള്‍..
നന്ദി ...!
ReplyDeleteഇതിനൊരു ഉത്തരം കിട്ടുകയാണേല്‍ എന്നെ അറിയിക്കണേ..
ReplyDeleteകമന്റ് അടിക്കുമ്പോള്‍ വെരിഫിക്കേഷന് കോഡ് ചോദിക്കുന്നു.സെറ്റിങ്ങ്സില്‍ പോയി അത് സ്റ്റോപ്പ് ചെയ്തു , എന്നെ പോലെ ഉള്ള കമന്റ് അടിക്കാരെ സഹായിക്കൂ..കമന്റ് എണ്ണം കൂട്ടൂ...എങ്ങിനെ ചേഞ്ച് ചെയ്യാം എന്നറിയാന്‍ താഴെ കാണുന്ന ലിങ്ക് വിസിറ്റ് ചെയ്യുക.
ReplyDeletehttp://shahhidstips.blogspot.com/2012/04/blog-post_29.html