ഭൂമിയില്‍ പൂക്കളും പൂമ്പാറ്റകളും
വേരറ്റു പോകുന്ന കാലത്ത്
വസന്തം വില്‍ക്കാന്‍ വെച്ച പൂന്തോട്ടത്തില്‍
കാറ്റുകൊള്ളാന്‍ വരുന്നവര്‍ക്ക്
കരമടച്ച രശീതുണ്ടാകണം
വിരലടയാളം പതിച്ച ചീട്ടുണ്ടാകണം
പൂക്കളിറുക്കില്ലെന്ന് മണക്കില്ലെന്ന്
സാക്ഷ്യപ്പെടുത്തണം
പുഴയും കുളങ്ങളും മണ്മറയുന്ന കാലത്ത്
മഴമേഘങ്ങള്‍ ചില്ലിട്ടു വെക്കുന്ന
ഒഴുകാത്ത പുഴകളും
നിറയാത്ത കുളങ്ങളും കണ്ട് മോഹിച്ച്
മുങ്ങിക്കുളിക്കാന്‍ കൊതിക്കുന്നവര്‍
നനയാതെ കുളിക്കാമെന്നു
വാക്ക് കൊടുക്കണം
നീന്താതെ അക്കരെ കടക്കാമെന്ന്
പ്രത്ജ്ഞ ചെയ്യണം
ജീവിതം ജപ്തി ചെയ്യപ്പെട്ടവര്‍
അടക്കിവാഴുന്ന ശ്മശാനങ്ങളില്‍
ആറടി മണ്ണ് വേണ്ടവര്‍ക്ക്
ജീവിതം തീരും മുന്‍പേ
മരിച്ചു കൊള്ളാമെന്ന് ഉറപ്പു കൊടുക്കണം
ഭൂമി നശിപ്പിച്ചതിന്
മാപ്പെഴുതി കൊടുക്കണം
ഇനി , വ്യവസ്ഥകള്‍ നിയമമാക്കി
ദൈവങ്ങള്‍ വിജ്ഞാപനമിറക്കും മുന്‍പ്
നിനക്കുമെനിക്കും ഒളിച്ചോടാം
ശൂന്യതയിലേക്ക്...
അപ്പോള്‍ കാണാം
കാലം വരച്ചു തീരാനിരിക്കുന്ന
അക്ഷാംശവും രേഖാംശവും ഇല്ലാത്ത
ഭൂമിയുടെ ചിത്രം
വേരറ്റു പോകുന്ന കാലത്ത്
വസന്തം വില്‍ക്കാന്‍ വെച്ച പൂന്തോട്ടത്തില്‍
കാറ്റുകൊള്ളാന്‍ വരുന്നവര്‍ക്ക്
കരമടച്ച രശീതുണ്ടാകണം
വിരലടയാളം പതിച്ച ചീട്ടുണ്ടാകണം
പൂക്കളിറുക്കില്ലെന്ന് മണക്കില്ലെന്ന്
സാക്ഷ്യപ്പെടുത്തണം
പുഴയും കുളങ്ങളും മണ്മറയുന്ന കാലത്ത്
മഴമേഘങ്ങള്‍ ചില്ലിട്ടു വെക്കുന്ന
ഒഴുകാത്ത പുഴകളും
നിറയാത്ത കുളങ്ങളും കണ്ട് മോഹിച്ച്
മുങ്ങിക്കുളിക്കാന്‍ കൊതിക്കുന്നവര്‍
നനയാതെ കുളിക്കാമെന്നു
വാക്ക് കൊടുക്കണം
നീന്താതെ അക്കരെ കടക്കാമെന്ന്
പ്രത്ജ്ഞ ചെയ്യണം
ജീവിതം ജപ്തി ചെയ്യപ്പെട്ടവര്‍
അടക്കിവാഴുന്ന ശ്മശാനങ്ങളില്‍
ആറടി മണ്ണ് വേണ്ടവര്‍ക്ക്
ജീവിതം തീരും മുന്‍പേ
മരിച്ചു കൊള്ളാമെന്ന് ഉറപ്പു കൊടുക്കണം
ഭൂമി നശിപ്പിച്ചതിന്
മാപ്പെഴുതി കൊടുക്കണം
ഇനി , വ്യവസ്ഥകള്‍ നിയമമാക്കി
ദൈവങ്ങള്‍ വിജ്ഞാപനമിറക്കും മുന്‍പ്
നിനക്കുമെനിക്കും ഒളിച്ചോടാം
ശൂന്യതയിലേക്ക്...
അപ്പോള്‍ കാണാം
കാലം വരച്ചു തീരാനിരിക്കുന്ന
അക്ഷാംശവും രേഖാംശവും ഇല്ലാത്ത
ഭൂമിയുടെ ചിത്രം