ചില നേരുകളുണ്ട്,
നുണകളാണെന്നു തോന്നിപ്പിച്ച്
അകന്നു പോകുമ്പോള്‍ മാത്രം
സത്യമായിരുന്നെന്ന് തിരിച്ചറിയുന്നവ...
ചില നുണകളുണ്ട്,
നേരെന്നു തോന്നിപ്പിച്ച്
പിരിഞ്ഞു പോകുമ്പോള്‍
വൃഥാ സങ്കടപ്പെടുന്നവ...
നേരിനും നുണയ്ക്കുമിടയില്‍
മറ്റൊന്നുണ്ട്..
രണ്ടിനുമിടയിലെ സംഘര്‍ഷത്തില്‍
പെടാപ്പാടുപെട്ട് വിയര്‍ത്ത്
നേരം സന്ധ്യമയങ്ങുമ്പോള്‍ മാത്രം
രണ്ടും ദുഖമായിരുന്നെന്ന്
തിരിച്ചറിയുന്ന ജീവിതം ...!