നത്ത് മൂള്ണ നട്ടപ്പാതിരാക്ക്
നാട്ടാരും നാടും ഒറങ്ങ്ണ നേരത്ത്
നാരേണന് നായരെ പീടികക്കോലായില്‍
ചുരുട്ട് പുകച്ച് ചിന്തയാല്‍ കൂനിക്കൂടി
ഇരുട്ടിലിങ്ങനെ ഇനിയുമിരുന്നാല്‍
നേരം വെളുക്കുമിന്നും , എന്നത്തെയും പോലെ
കല്ല്യാണം നിശ്ചയിച്ച കാദറിന്റെ പുരയിലെ
ഇല്ലാത്ത പണം കൊണ്ടുണ്ടാക്കിയ പൊന്നിന്റെ
വല്ലാത്ത തിളക്കം കണ്ണിലിങ്ങനെ
വല്ലങ്ങി ദേശത്തിന്റെ വെടിക്കെട്ടുപോലെ
വിളങ്ങാന്‍ തുടങ്ങീട്ടു നാളേറെയായി
പടി കടക്കുമ്പോ തിന്നാന്‍ വരണ പട്ടീയെ
മടിയിലിരിയ്ക്കണ ബിസ്ക്കറ്റ് കൊടുത്ത്
കടി കൊള്ളും മുമ്പേ തണുപ്പിക്കണം
ഓടിളക്കി അടുക്കള വഴി അകത്തെക്കിറങ്ങാന്‍
ചൂടിക്കയറൊന്നു കരുതണം .
അടുക്കളയിലെ പലവ്യഞ്ജന പാത്രങ്ങളില്‍
കിടപ്പുമുറിയുടെ കിടയ്ക്കക്കടിയില്‍
അടുക്കിവെച്ച പാത്രങ്ങള്‍ക്കിടയില്‍
ഇടയ്ക്കെവിടേലും ഒളിച്ചു വെച്ച , ആഭരണ
പെട്ടിയുടെ താക്കോല്‍ പരതണം
ദൈവം തുണച്ചാലുമില്ലേലും ,പിതൃസ്വത്തായ
ചാവിക്കൂട്ടം കൂട്ടിനുണ്ടാകണം
എല്ലാം ഒത്തുവന്നാലിന്നെനിയ്ക്ക് ഹാ
കല്ലുവെച്ച സ്വര്‍ണ്ണമാല ,തങ്ക മോതിരം ,കടക വള...
വല്ലപ്പുഴ വിലാസിനിയുടെ കരളില്‍ നാളെ
വില്ലടിച്ചാം പാട്ടൊന്നു മുഴങ്ങും
കനകം കാണുമ്പോള്‍ പെണ്ണിന്റെ കണ്ണില്‍
കണിക്കൊന്ന പൂക്കും , പൂത്തിരി കത്തും .
മാലോകര്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറന്നിരുന്ന
ഓലക്കുടിലിന്റെ ചെറ്റവാതില്‍ ഇനി
വിലാസിനി എനിയ്ക്ക് മാത്രമായി തുറക്കും
കാലം കുറെയായി പൂക്കാന്‍ മടിച്ചയെന്‍
പുളിമരവും നിറയെ പൂത്തുലയും ..
എങ്കിലും ഭയമല്‍പ്പം എനിക്കില്ലാതില്ല
വല്ലാത്ത കാലമിത് പാവമൊരു കള്ളന്
പുലരാനുള്ള പങ്കപ്പാടിത് ഭീകരം, അമ്മേ
വിലാസിനീ , കുലദൈവങ്ങളേ കാത്തോളണേ.......
നാട്ടാരും നാടും ഒറങ്ങ്ണ നേരത്ത്
നാരേണന് നായരെ പീടികക്കോലായില്‍
ചുരുട്ട് പുകച്ച് ചിന്തയാല്‍ കൂനിക്കൂടി
ഇരുട്ടിലിങ്ങനെ ഇനിയുമിരുന്നാല്‍
നേരം വെളുക്കുമിന്നും , എന്നത്തെയും പോലെ
കല്ല്യാണം നിശ്ചയിച്ച കാദറിന്റെ പുരയിലെ
ഇല്ലാത്ത പണം കൊണ്ടുണ്ടാക്കിയ പൊന്നിന്റെ
വല്ലാത്ത തിളക്കം കണ്ണിലിങ്ങനെ
വല്ലങ്ങി ദേശത്തിന്റെ വെടിക്കെട്ടുപോലെ
വിളങ്ങാന്‍ തുടങ്ങീട്ടു നാളേറെയായി
പടി കടക്കുമ്പോ തിന്നാന്‍ വരണ പട്ടീയെ
മടിയിലിരിയ്ക്കണ ബിസ്ക്കറ്റ് കൊടുത്ത്
കടി കൊള്ളും മുമ്പേ തണുപ്പിക്കണം
ഓടിളക്കി അടുക്കള വഴി അകത്തെക്കിറങ്ങാന്‍
ചൂടിക്കയറൊന്നു കരുതണം .
അടുക്കളയിലെ പലവ്യഞ്ജന പാത്രങ്ങളില്‍
കിടപ്പുമുറിയുടെ കിടയ്ക്കക്കടിയില്‍
അടുക്കിവെച്ച പാത്രങ്ങള്‍ക്കിടയില്‍
ഇടയ്ക്കെവിടേലും ഒളിച്ചു വെച്ച , ആഭരണ
പെട്ടിയുടെ താക്കോല്‍ പരതണം
ദൈവം തുണച്ചാലുമില്ലേലും ,പിതൃസ്വത്തായ
ചാവിക്കൂട്ടം കൂട്ടിനുണ്ടാകണം
എല്ലാം ഒത്തുവന്നാലിന്നെനിയ്ക്ക് ഹാ
കല്ലുവെച്ച സ്വര്‍ണ്ണമാല ,തങ്ക മോതിരം ,കടക വള...
വല്ലപ്പുഴ വിലാസിനിയുടെ കരളില്‍ നാളെ
വില്ലടിച്ചാം പാട്ടൊന്നു മുഴങ്ങും
കനകം കാണുമ്പോള്‍ പെണ്ണിന്റെ കണ്ണില്‍
കണിക്കൊന്ന പൂക്കും , പൂത്തിരി കത്തും .
മാലോകര്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറന്നിരുന്ന
ഓലക്കുടിലിന്റെ ചെറ്റവാതില്‍ ഇനി
വിലാസിനി എനിയ്ക്ക് മാത്രമായി തുറക്കും
കാലം കുറെയായി പൂക്കാന്‍ മടിച്ചയെന്‍
പുളിമരവും നിറയെ പൂത്തുലയും ..
എങ്കിലും ഭയമല്‍പ്പം എനിക്കില്ലാതില്ല
വല്ലാത്ത കാലമിത് പാവമൊരു കള്ളന്
പുലരാനുള്ള പങ്കപ്പാടിത് ഭീകരം, അമ്മേ
വിലാസിനീ , കുലദൈവങ്ങളേ കാത്തോളണേ.......