വിയര്‍ക്കുമ്പോള്‍ സ്വയം നനഞ്ഞും
കദനത്തില്‍ കൂടെ ഉരുകിയും
നിരാശയില്‍ ആശ്വസിപ്പിച്ചും
നീയുണ്ടായിരുന്നു കൂടെ..
ഓര്‍ക്കുന്നുവോ നീയിപ്പോഴും ..?
ഇന്നലെകളില്‍ ഈ മരുഭൂമി താണ്ടാന്‍
എന്‍റെ കൈ പിടിച്ചെപ്പോഴും
നീയായിരുന്നു കൂടെ തപിച്ചവള്‍..!
ഇന്ന് ഞാന്‍ ഒറ്റയ്ക്കാണ്
പരിചിതമല്ലെങ്കിലും ജീവിത വഴികളില്‍
നീയില്ലെങ്കില്‍ ഇനി എനിയ്ക്കെന്തിന്
കൂടെ നടക്കാന്‍ മറ്റൊരു കൂട്ട് ..?
എന്‍റെ സ്വപ്നങ്ങളെ ചങ്ങലക്കിട്ട്
എണ്ണമറ്റ മോഹങ്ങളെ ചവിട്ടിയരച്ച്
നീ ചെയ്തതാണ് ശരി ..
ഉരുകാന്‍ ഒരു ഹൃദയമില്ലാത്തവര്‍ക്ക്
തകരാന്‍ ഒരു കരളില്ലാത്തവര്‍ക്ക്
പിരിയുന്നതെന്നും ഒരു തമാശയല്ലോ...!