Wednesday 25 March 2015

പൂ പോലെ ജീവിതം



കൈത വരമ്പിന്‍റെ ചെരുവിലിരുന്നിട്ടു 
തൈതാരൊ പാടുന്ന തുമ്പപ്പെണ്ണേ
തേന്‍ നുകരാനൊരു ഭൃംഗമെത്തീടുമ്പോള്‍ 
തൂവെള്ള പൂമുഖം ചോന്നിടല്ലേ...!
  
« « « « « « « « « « o » » » » » » » » » » »

ന്ദ്രകാന്തി വിളങ്ങിടും മുഖമുള്ള 
ആര്യ , നിന്‍ മുഖം എന്തിത്ര കോപത്താല്‍ 
ചെമ്പരത്തിപ്പൂ കണക്കിതു ചോപ്പിച്ചു
ചെന്തീയിലെരിപ്പതിനെന്തിനെന്നെ ?

« « « « « « « « « « o » » » » » » » » » » »

റിച്ചൊന്നു ചൂടുവോര്‍ , പരിമളം തേടുവോര്‍
പൂജക്കെടുപ്പവര്‍ , പൂമാല കോര്‍പ്പവര്‍ 
കനിവില്ലാതെറിഞ്ഞിടും  വാടിത്തളര്‍ന്നാല്‍ 
സൂനമേ നിന്‍ ഗതി മര്‍ത്യനും പാരില്‍...  

4 comments:

  1. ഹാ, പുഷ്പമേ അധികതുംഗപദത്തിലെത്ര........

    ReplyDelete
    Replies
    1. നന്ദി ...അജിത്‌ ജി ...

      Delete
  2. സൗന്ദര്യവും സുഗന്ധവും ആസ്വദിക്കുന്നു. അത്ര തന്നെ.

    ReplyDelete
    Replies
    1. നന്ദി ബിപിന്‍ ജി ...

      Delete