Tuesday 10 February 2015

കര , കടല്‍



 ജന്മനാട്

****************
നിഴല്‍ പുതച്ചിന്നും കിടപ്പുണ്ട് വെട്ടുവഴി
മുക്കുറ്റി തുമ്പകള്‍ചിരിതൂകുമിടവഴി
മേടം പൂക്കാത്ത  മകരം തണുക്കാത്ത
കനലെരിയും മണല്‍ക്കാട്ടിലിന്നോളം
കണികാണാന്‍ കിട്ടാത്ത നിറസമൃദ്ധി... 


കര , കടല്‍

***************** 
രയുകയല്ലീ  കടല്‍ തല തല്ലി
കരയുടെ മാറില്‍ കദനത്താല്‍ 
ഇല്ലാ അല്‍പ്പവും അലിയുകയില്ലാ
വല്ലാതുലയുകയില്ലാ കരയുടെ
തെല്ലും കനിയാ കല്‍ഹൃദയം.  
 


വ്യഥ

**********
രശ്ശതമുണ്ടാകും ദുഃഖം സദാ
ചിരിതൂകും മുഖങ്ങള്‍ക്കു പിന്നിലും
ആരോരുമറിയാതെയൊളിപ്പിച്ചും
ചെറു മന്ദഹാസത്താല്‍ മറച്ചും
വൃഥാ തന്‍ വിധിയെന്നു നിനച്ചും
വ്യഥ തിന്നു കഴിച്ചിടും കാലം...

7 comments:

  1. ജന്മനാടു കാണാൻ കഴിയാത്ത ദുഖവും കടലിന്റെ ദുഖവും നന്നായി.

    ReplyDelete
    Replies
    1. നന്ദി ബിപിന്‍ ജി ,,,,

      Delete
  2. സുന്ദരം മനോഹര രചന നല്ല ലയം താളം പരശ്ശതമുണ്ടാകും ദുഃഖം സദാ
    ചിരിതൂകും മുഖങ്ങള്‍ക്കു പിന്നിലും

    ReplyDelete
  3. നന്ദി ബൈജു ജി ..ഈ അഭിപ്രായത്തിന് ..

    ReplyDelete
  4. കനലെരിയും മണല്‍ക്കാട്ടിലിന്നോളം
    കണികാണാന്‍ കിട്ടാത്ത നിറസമൃദ്ധി..... All good. Best wishes.

    ReplyDelete
  5. നന്ദി സര്‍ ...ഈ നല്ല വാക്കുകള്‍ക്ക്...

    ReplyDelete
  6. കരയുകയല്ലീ കടല്‍ തല തല്ലി
    കരയുടെ മാറില്‍ കദനത്താല്‍
    ഇല്ലാ അല്‍പ്പവും അലിയുകയില്ലാ
    വല്ലാതുലയുകയില്ലാ കരയുടെ
    തെല്ലും കനിയാ കല്‍ഹൃദയം.

    ReplyDelete