Monday 26 January 2015

വ്യഥ



രശ്ശതമുണ്ടാകാം ദുഃഖം സദാ 
ചിരിതൂകും മുഖങ്ങള്‍ക്കു പിന്നിലും 
ആരോരുമറിയാതെയൊളിപ്പിച്ചും
ചെറു മന്ദഹാസത്താല്‍ മറച്ചും
വൃഥാ തന്‍ വിധിയെന്നു നിനച്ചും
വ്യഥ തിന്നു കഴിച്ചിടും കാലം...  
  

8 comments:

  1. "ഉണ്ടാകും" ദുഃഖം എന്ന് പറ ഞ്ഞിരുന്നു എങ്കിൽ ഒരു പ്രപഞ്ച സത്യം പറയുന്ന പ്രതീതി ഉണ്ടായേനെ. അത് പോലെ അവസാനത്തെ വരി അത്ര യോജിയ്ക്കുന്നോ എന്നൊരു സംശയം. 'കാലം കഴിച്ചിടുന്നു' എന്ന രീതിയിൽ ആയിരുന്നുവെങ്കിൽ കുറച്ചു കൂടി നന്നായേനെ.

    ReplyDelete
    Replies
    1. നന്ദി ബിപിന്‍ ജി സ്വീകരിക്കുന്നു അങ്ങയുടെ അഭിപ്രായങ്ങള്‍ ..അങ്ങ് പറഞ്ഞത് ശരിയാണ് ...

      Delete
  2. സുഖ ദു:ഖ സമ്മിശ്രമീ ജീവിതം ....

    ReplyDelete
  3. നന്ദി മാഷേ ...ഈ വായനയ്ക്ക് അഭിപ്രായത്തിന് ...

    ReplyDelete
  4. വൃഥാ തന്‍ വിധിയെന്നു നിനച്ചും
    വ്യഥ തിന്നു .... Nalla prayogam.

    ReplyDelete
    Replies
    1. താങ്ക്സ് ഡോക്ടര്‍ സര്‍ ...

      Delete
  5. ഇങ്ങനെയൊക്കെ ആണ് ബായ് ...ജീവിതം !!! നന്നായി എഴുതി കേട്ടോ

    ReplyDelete
    Replies
    1. നന്ദി സുനില്‍ ഭായ് ...ഇത് വഴിയുള്ള വരവിന് വായനയ്ക്ക് വാ മൊഴിയ്ക്ക് .....

      Delete