Tuesday 18 November 2014

മഷിത്തണ്ട് പറഞ്ഞ കഥ


താമരക്കുളത്തിലെ കല്‍പ്പടവുകളിലെ 
മഷിത്തണ്ടുകള്‍ മൂകമായി പറഞ്ഞതാണ് 
എന്നോടീ അരും കൊലയുടെ കഥകള്‍ ... 
സുന്ദരിമാരുടെ പാദം നുകര്‍ന്ന് മദിച്ച 
കുളിക്കടവിലെ കണ്ണെഴുതിയ പരലുകള്‍ 
സത്യം സത്യമെന്നോതി ഒക്കെയും ശരിവെച്ചു.

പക്ഷെ കണ്ടാലാരും പറയില്ല കെട്ടോ 
പായല്‍,പച്ച പതിച്ച കല്‍പ്പടവുകള്‍ക്കുള്ളില്‍ 
നീല ചേല ചുറ്റിയ മനോഹരിയിവളാണ്
ചതിക്കുഴി കുത്തി മരണക്കയത്തിലേക്കിവരെ 
കൈ പിടിച്ച് ക്ഷണിച്ചതെന്ന്... 

ഒരു മകരമാസക്കാലത്തെ പ്രഭാതത്തില്‍ 
ആവി പറക്കുന്ന കുളത്തിനു മീതെ 
ഒരു മരത്തടിപോലെ പൊങ്ങിക്കിടന്ന  
പാവം നാടോടിയുടെ അര്‍ദ്ധനഗ്ന മേനി..

താമരപ്പൂക്കളെ അതിരറ്റു സ്നേഹിച്ച 
മൈനക്കണ്ണുള്ള മൊഞ്ചത്തിയുടെ 
സഹായിയ്ക്കണേയെന്ന ആര്‍ത്തനാദം,
രക്ഷക്കായി കേണ്ആഴങ്ങളിലേക്ക് കൂപ്പുകുത്തിയ 
പൊട്ടന്‍ ശങ്കുവിന്‍റെ തടിച്ച ശരീരം ....

കള്ളടിച്ച് കുടിയിലേക്കുള്ള വഴിയെ 
കാലു കഴുകാന്‍ പടവിലേക്കിറങ്ങിയ 
കണാരന്‍റെ താമരവള്ളിയില്‍ കുരുങ്ങിയ 
കറുത്തു മെല്ലിച്ച ദേഹം 

കഥകളിങ്ങനെയാക്കെണെങ്കിലും 
വര്‍ഷത്തില്‍ നീലയും വേനലില്‍ പച്ചയും 
ചേലകള്‍ ചുറ്റി. പങ്കജപ്പൂക്കള്‍ വിടര്‍ത്തി 
നിലാവില്‍ തിളങ്ങി ,വശ്യമായി 
താമരക്കുളം പിന്നെയും ചിരിച്ചു... 

നിലാവിലുറങ്ങാത്ത , വെയിലത്ത് വാടാത്ത 
കല്‍പ്പടവുകളിലെ മഷിത്തണ്ടുകളെയും 
താമരവള്ളിക്കുടിലില്‍ പുളച്ചു നടക്കും 
പരല്‍മീനുകളേയും സാക്ഷിയാക്കി...

17 comments:

  1. കഥകളിങ്ങനെയാക്കെണെങ്കിലും
    വര്‍ഷത്തില്‍ നീലയും വേനലില്‍ പച്ചയും
    ചേലകള്‍ ചുറ്റി. പങ്കജപ്പൂക്കള്‍ വിടര്‍ത്തി
    നിലാവില്‍ തിളങ്ങി ,വശ്യമായി
    താമരക്കുളം പിന്നെയും ചിരിച്ചു... (y)

    ReplyDelete
  2. സൂക്ഷിച്ചാല്‍ മതി

    ReplyDelete
    Replies
    1. ശരിയാണ്,പ്രത്യേകിച്ചും ഇക്കാലത്ത്.....

      Delete
  3. സൂക്ഷിയ്ക്കാം അജിത്‌ ജി ...

    ReplyDelete
  4. കഥയിലെ കാര്യം പാടുമീ കവിതയിലും കാര്യമുണ്ട്‌. നല്ല കവിത സലീംക്കാ.


    ശുഭാശംസകൾ....

    ReplyDelete
  5. ചെറുപ്പത്തില്‍ ഈ കുളം കാണുന്നത് എനിയ്ക്ക് പേടിയായിരുന്നു...നീല നിറത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കുളം എന്നും ഓര്‍മ്മയിലുണ്ട് ...വളരെ നന്ദി സൗഗന്ധികം ...

    ReplyDelete
  6. കുളത്തിൽ തെളിയുന്ന "കഥ"കളി രൂപം മനോഹരം കവിത അതിലെ കഥ

    ReplyDelete
  7. ഓരോ കുളത്തിനും ഇങ്ങനെ ഓരായിരം കഥകള്‍ പറയുവാനുണ്ടാകും സലീം.....

    ReplyDelete
  8. ഉണ്ടാകും അനു രാജ്...കേള്‍ക്കാന്‍ നമുക്കൊരു കാതുണ്ടെങ്കില്‍ ....!
    നന്ദി ...

    ReplyDelete
  9. കുളം എങ്ങനെയായാലും എഴൂത്ത് ഭംഗിയായി...

    ReplyDelete
  10. വളരെ നന്നായി എഴുതി.ആശംസകൾ

    ReplyDelete