Sunday 7 September 2014

നപുംസകങ്ങളുടെ പാത


ഞാന്‍ ലോക സമാധാനത്തെ കുറിച്ച് 
രണ്ടു വരി കവിതയെഴുതാം.....

നീയാ സമയം കൊണ്ടൊരാളെ കുത്തി വീഴ്ത്തുക ..
നിറഞ്ഞൊഴുകും ചുടു നിണം കൊണ്ട് 
നിലവിളിയുടെ സ്വരജതി കൊണ്ട് 
നിറുത്താതെ  വിപ്ലവകവിതകളെഴുതുക.

തിളങ്ങുന്ന വാള്‍ മുനകൊണ്ട് 
തിരണ്ടിവാല് കൊണ്ട് ..
തെളിച്ചമുള്ള നക്ഷത്രങ്ങളെ 
തിരഞ്ഞു പിടിച്ചു തീര്‍ക്കുക ..

വിശക്കുന്നവന് അന്നം നല്‍കാത്ത 
വിയര്‍പ്പിന്‍റെ വിലയറിയാത്ത 
വിപ്ലവകാരികളുടെ കൂട്ടത്തെ 
വാനോളം പുകഴ്ത്തുക......

വധിക്കപ്പെട്ടവന്‍റെ  ഇണയുടെ 
വിലാപത്തിന്‍റെ  ഈണത്തില്‍  
വിപ്ലവ ഗാനങ്ങള്‍ തീര്‍ത്ത്
വിഖ്യാതനാവുക ... 

നിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ 
നിന്‍റെ പാത പിന്തുടരുവാന്‍ 
നിയോഗിക്കപ്പെട്ട ഞങ്ങളെ 
നപുംസകങ്ങളെന്നു വിളിച്ചേക്കുക....

3 comments:

  1. സമാധാനത്തിനായി യത്നിക്കുന്നവരും ഉണ്ട് എന്നതൊരാശ്വാസം

    ReplyDelete
    Replies
    1. അതെ അത് തന്നെയാണോരാശ്വാസം ...നന്ദി അജിത്‌ ജി ,,

      Delete
  2. .അരുതു.. നപുംസകങ്ങള്‍ ഒരിയ്ക്കലും ഭീരുക്കളല്ല....

    ReplyDelete