Tuesday 16 September 2014

നിനക്കെന്തറിയാം...?.


നീയെന്തറിവൂ ഈ ലോകലീലകള്‍ 
മായക്കാഴ്ചകള്‍ അലിവറ്റ വാക്കുകള്‍
ദയ വറ്റി ഇരുളാര്‍ന്ന ഹൃദയങ്ങള്‍  
പക മുറ്റി കനലായ ജീവിതങ്ങള്‍ ..!

നീതി പടികടന്നെങ്ങോ മറഞ്ഞ 
ഭീതി ചേക്കേറും നീതിപീഠങ്ങള്‍
അര്‍ത്ഥം ഭരിക്കും കാര്യാലയങ്ങള്‍ 
വ്യര്‍ത്ഥം ഇതെന്തിനോ രാജാവും ഭരണവും ..?

പൊന്നായി വിളങ്ങേണ്ട സൗഹൃതങ്ങള്‍ 
കൊന്നു കൊല വിളിച്ചീടുന്ന കൂട്ടങ്ങള്‍ 
കലികാല വൈഭവം മായം കലര്‍നിന്നു 
കണ്ണുനീര്‍ തുള്ളിയും അമ്മിഞ്ഞപ്പാലും...

നിനക്കെന്തറിയാം നിഴല്‍ നാടകങ്ങള്‍ 
കനിവറ്റ ചെയ്തികള്‍ കാട്ടുനീതി, നീ 
പിറക്കാതിരിക്കാന്‍ ഒരു വരം വാങ്ങുകില്‍ 
മരിക്കാതിരിക്കാം വിഷം തീണ്ടിടാതെ ...! 

10 comments:

  1. നിനക്കെന്തറിയാം നിഴല്‍ നാടകങ്ങള്‍
    കനിവറ്റ ചെയ്തികള്‍ കാട്ടുനീതി, നീ
    പിറക്കാതിരിക്കാന്‍ ഒരു വരം വാങ്ങുകില്‍
    മരിക്കാതിരിക്കാം വിഷം തീണ്ടിടാതെ ...!

    ReplyDelete
  2. പിറക്കാതിരിക്കാന്‍ ഒരു വരം വാങ്ങുകില്‍ >>>>>>>അങ്ങനെ വല്ലതും തെരഞ്ഞെടുക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു അല്ലേ

    ReplyDelete
  3. നന്നായിരുന്നു ..ഇനി പറഞ്ഞിട്ടെന്താകാര്യം അജിത്‌ ജി ..? നന്ദിയുണ്ട് ഈ വരവിനും വായനയ്ക്കും വാമൊഴിയ്ക്കും ,,!

    ReplyDelete
  4. ആര്‍ക്കും ഒന്നും അറിയില്ല എന്നതാണ് വാസ്തവം...

    ReplyDelete
  5. അതെ ...നന്ദി അനു രാജ് ...!

    ReplyDelete
  6. നിനക്കെന്തറിയാം..?

    ReplyDelete
  7. Replies
    1. നന്ദി മാഷേ ....ഈ വായനയ്ക്ക് ,,

      Delete