Thursday 15 August 2013

തിരിച്ചു വരവും കാത്ത് ...

ഈ താഴ്വരയിലെ മാമരങ്ങള്‍
അവസാനത്തെ ഇലയും പൊഴിച്ച് 
വരണ്ട ഭൂമിക്കു മുകളില്‍ മെത്ത വിരിക്കുമ്പോള്‍ , 
ഒടുവിലെ തൂവലും പൊഴിച്ചൊരു നിലാക്കിളി 
ഒരിക്കലും വിരിയാ മുട്ടകള്‍ക്ക് അടയിരിയ്ക്കുമ്പോള്‍... 

കാട്ടുചോലകള്‍ അവസാന തുള്ളിയും ചുരത്തി 
ചെമ്മണ്‍ കുന്നുകളോട് വിട പറയുമ്പോള്‍,
ഇനിയൊരു കണികയും പൊഴിക്കാനില്ലാതെ
വിണ്ണിനും ഭൂമിക്കുമിടയിലെ ജീവിതം വിട്ട്‌ 
മഴമേഘങ്ങള്‍ യാത്രാമൊഴി ചൊല്ലിപ്പിരിയുമ്പോള്‍...   

എല്ലാം ഒടുങ്ങി ഈ ശ്മശാന മൂകതയും 
ശൂന്യതയും മാത്രം ബാക്കിയായാലും പ്രിയേ
നിനക്കായി മാത്രം കാത്തിരിക്കും ഞാന്‍ 
എന്നോടോരുനാള്‍ നീ ചേരുവോളം .. ..

5 comments:

  1. നിനക്കായ് മാത്രം...

    ReplyDelete
  2. ഒരു നാള്‍ ചേരുവോളം!!

    ReplyDelete
  3. Ninakkaai maathram kaathirikkum njaan.....
    Nalla varikal.
    Aashamsakal.

    ReplyDelete
  4. ഉടനെ ചേരണമെന്നോ..വേണ്ടെന്നോ...?

    ReplyDelete