Saturday 1 September 2012

വിരഹം


കാലം ചതിക്കുഴി കുത്തിപ്പിരിച്ചു
കടലിന്‍റെ ഇരുകരെയാക്കിത്തിരിച്ചു
കാണുവാനാവാതെ കേണു നിരന്തരം
വിധിയെ ശപിച്ചും പഴിച്ചും ഞാനെന്നും ..

കാണാത്ത ചരടിനാല്‍ കെട്ടിയിട്ടെന്ന നിന്‍

കദനം നിറഞ്ഞ വാക്കെത്ര സത്യം
അറിയുന്നു ഞാനാ കാണാച്ചരടിന്‍റെ  
നൊമ്പരം പേറും നിമിഷങ്ങള്‍ നിത്യം .

കണ്ണേ കരിമിഴി കാണാതുറങ്ങുവാന്‍

കഴിയാത്ത നാളുകളെത്ര പൊലിഞ്ഞു പോയ്‌
കാഴ്ച മറഞ്ഞെന്നാല്‍  കനവുകള്‍ മായുമോ
കരിന്തിരി കത്തി ഒടുങ്ങുമോ സ്നേഹം ?

കാത്തിരിക്കാന്‍ പറഞ്ഞൊടുവില്‍  നീയും പ്രിയേ
 

കാണുവാനാവാത്ത ദൂരത്തു മായുമോ
നിന്‍ ചാരത്തണയുവാന്‍ വെമ്പുമെന്‍ ചിത്തം
ചിതയിലടക്കി മറയുമോ നീയും  ?

4 comments:

  1. കൊള്ളാം, നല്ല വരികള്‍. ചിലയിടത്ത് താളം വിട്ടുപോയ്‌.

    ReplyDelete
    Replies
    1. സലീം കുലുക്കല്ലുര്‍2 September 2012 at 11:39

      നന്ദി ..ഗിരീഷ്‌ ..

      Delete
  2. കാണാത്ത ചരടിനാല്‍ കെട്ടിയിട്ടെന്ന നിന്‍
    കദനം നിറഞ്ഞ വാക്കെത്ര സത്യം
    അറിയുന്നു ഞാനാ കാണാച്ചരടിന്‍റെ
    നൊമ്പരം പേറും നിമിഷങ്ങള്‍ നിത്യം
    nice....

    ReplyDelete
    Replies
    1. സലീം കുലുക്കല്ലുര്‍2 September 2012 at 20:36

      നന്ദി സാജന്‍ ..

      Delete