.

Pages

Monday, July 23, 2012

നാം രക്ഷപ്പെടുവതെങ്ങനെ ..?


കരവാളിനു മൂര്‍ച്ച കൂട്ടി
കാലത്തിന്റെ തിരശ്ശീലക്കു പിന്നില്‍
അവര്‍ മറഞ്ഞിരിപ്പുണ്ട്‌ ..

തിരി മുറിയാതെ പെയ്യുന്ന
കള്ള കര്‍ക്കിടകം കവര്‍ന്നെടുത്ത് ,
നിറ കതിര് വിളയുന്ന വയലേലകളില്‍
നിരാശയുടെ പതിര് നിറച്ച്,

നീര്‍ചാലുകളുടെ  നിറമാറില്‍ നിന്ന്
മജ്ജയും മാംസവും ഊറ്റിയെടുത്ത്,
കൊലമരമൊരുക്കി, കൊലക്കയര്‍ കെട്ടി
അവര്‍ മറഞ്ഞിരിപ്പുണ്ട്‌...

എല്ലാ വഴികളും അടച്ചു കെട്ടി അവര്‍
മരണത്തിലേക്ക് നമ്മെ നയിക്കും മുന്‍പ്
നാം രക്ഷപ്പെടുവതെങ്ങനെ ..?


4 comments:

  1. ഇതു ചോദ്യങ്ങളുടെ മാത്രം കാലമാണു,മൗനമുത്തരമായ് ലഭിക്കുന്ന ചോദ്യങ്ങളുടെ കാലം...എന്നാലും തുടരുക.മൗനം പകരാതെ നോക്കുക ചോദ്യങ്ങളിലേക്ക്..
    ആശംസകള്‍..

    ReplyDelete
  2. ഇതിനൊരു ഉത്തരം കിട്ടുകയാണേല്‍ എന്നെ അറിയിക്കണേ..

    ReplyDelete
  3. കമന്റ്‌ അടിക്കുമ്പോള്‍ വെരിഫിക്കേഷന്‍ കോഡ് ചോദിക്കുന്നു.സെറ്റിങ്ങ്സില്‍ പോയി അത് സ്റ്റോപ്പ്‌ ചെയ്തു , എന്നെ പോലെ ഉള്ള കമന്റ്‌ അടിക്കാരെ സഹായിക്കൂ..കമന്റ്‌ എണ്ണം കൂട്ടൂ...എങ്ങിനെ ചേഞ്ച്‌ ചെയ്യാം എന്നറിയാന്‍ താഴെ കാണുന്ന ലിങ്ക് വിസിറ്റ് ചെയ്യുക.

    http://shahhidstips.blogspot.com/2012/04/blog-post_29.html

    ReplyDelete